Malayalam Kids Stories: മിഠായി കൊതിയന് പറ്റിയ അക്കിടി

കുറുമ്പനായ മിട്ടു കരടി മഹാ കൊതിയൻ ആയിരുന്നു.  കഴിക്കാൻ എന്തു സാധനം കണ്ടാലും അവൻ അത് അപ്പൊ അകത്താക്കും.


ഒരു ദിവസം അവൻ തൻറെ ചങ്ങാതിയായ കണ്ണൻറെ വീട്ടിൽ പോയപ്പോൾ


ഒരു ഭരണി നിറയെ തേൻ മിഠായി കണ്ടു. മിട്ടു നിൻറെ വായിൽ വെള്ളമൂറി


"ആരും കാണാതെ അത് അകത്താക്കണം" അവൻ വിചാരിച്ചു.


കണ്ണൻ പുറത്തു പോയ നേരം നോക്കി 


അവൻ പമ്മിപ്പമ്മി ഭരണിയുടെ അടുത്തെത്തി പതിയെ മൂടി തുറന്നു തൻറെ തുടുത്തുരുണ്ട കൈ അതിനുള്ളിലിട്ടു. തൻറെ കുഞ്ഞു കൈക്ക് എടുക്കാവുന്ന അത്രയേ തേൻമിഠായി വാരി മുറുക്കിപ്പിടിച്ചു. എന്നാലോ! 


മിട്ടു കരടി: "അയ്യോ കൈ പുറത്തെടുക്കാൻ പറ്റുന്നില്ലല്ലോ.... കുടുങ്ങിയെന്നാ തോന്നുന്നത്.... ചതിച്ചോ?" 


അവർ പിന്നേം  പിന്നേം  ആഞ്ഞു വലിച്ചു. ഒരു രക്ഷയുമില്ല കൈ വേദനിക്കുന്നു അവൻ കരയാൻ തുടങ്ങി. 


കരച്ചില്‍ ശബ്ദം കേട്ട് കണ്ണൻറെ അമ്മ കരടി ഓടി വന്നപ്പോൾ കൈ ഭരണിയിൽ കുടുങ്ങിയ മിട്ടു കരടിയേയാണ് കണ്ടത്.

മിട്ടു കരടി: "ക്ഷമിക്കണം അമ്മേ.... കുറച്ചു തേൻമിഠായി തിന്നാമെന്നു  വെച്ച് ഞാൻ കൈ ഭരണിക്കുളളിൽ ഇട്ടതാ, എൻറെ കൈ കുടുങ്ങിപ്പോയി.... ഇനിയിപ്പൊ... ഞാൻ എന്താ ചെയ്യ

കരഞ്ഞുകൊണ്ടവന്‍   അവൻ പറഞ്ഞു


കരടി അമ്മ: "അതെങ്ങനെയാ.... നിൻറെ കൈ ഭരണിയെക്കാൾ ചെറുതാണല്ലോ?.... പിന്നെങ്ങനെ കുടുങ്ങി....." 

കരടി അമ്മക്ക് കാര്യം പിടികിട്ടി.

കരടി അമ്മ: "നീയിപ്പോഴും തേൻമിഠായികള്‍ കൈയ്യിൽ മുറുക്കിപിടിച്ചിട്ടുണ്ടല്ലേ? അതിൽ പകുതി തിരിച്ചിട്ടിട്ട് കൈ എടുക്കാൻ നോക്കൂ"


മിട്ടു കരടി അനുസരിച്ചു. അപ്പൊ ദേ കൈ പുറത്തേക്കു വന്നു. കരടി അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു

കരടി അമ്മ: "കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ മോനേ."


കരടി അമ്മ അവനു വേണ്ടുവോളം തേൻമിഠായി കൊടുത്തു ഏതായാലും പിന്നെ അവൻ ആഹാരം കട്ട് തിന്നാൻ നോക്കിയിട്ടേ ഇല്ല. 


Watch the Animation on YouTube


*****************